നിയന്ത്രണംവിട്ട യാത്രാ വിമാനം കായലിൽ ലാൻഡ് ചെയ്തു

വെല്ലിങ്ടൺ: ന്യൂസിലൻഡിൽ റൺവേയിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട വിമാനം കടലിനോട് ചേര്‍ന്ന കായലിൽ പതിച്ചു. മൈക്രോസീനിയയിലെ വെനോ വിമാനത്താവളത്തിലാണ് സംഭവം. എയർ ന്യൂഗിനി ബോയിങ് 737-800 യാത്രാവിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം രാവിലെ 9.30ന് സെൻട്രൽ പസഫിക്കിലെ ചക്ക് തടാകത്തിലാണ് വിമാനം പതിച്ചത്.

സംഭവം നടന്ന ഉടൻ തന്നെ ചെറിയ വള്ളങ്ങളിൽ വിമാനത്തിന്‍റെ സമീപത്തെത്തിയ മത്സ്യത്തൊഴിലാളികൾ 36 യാത്രക്കാരെയും 11 ജീവനക്കാരെയും രക്ഷിച്ചു. യാത്രക്കാർക്ക് ആർക്കും ഗുരുതര പരിക്കില്ല. റൺവേയുടെ നീളക്കുറവാണ് അപകടത്തിന് വഴിവെച്ചതെന്ന് വിമാന അധികൃതർ അറിയിച്ചു.

റൺവേ അവസാനിക്കുന്നതിന് 30 മീറ്റർ അകലെയാണ് സാധാരണ വിമാനങ്ങൾ ലാൻഡ് ചെയ്യേണ്ടിരുന്നത്. എന്നാൽ, അപകടത്തിൽപ്പെട്ട വിമാനം റൺവേയുടെ പരിധി കടന്നു പോവുകയായിരുന്നു.

പാപ്പുവ ന്യൂ ഗിനിയയുടെ ദേശീയ വിമാനകമ്പനിയാണ് എയർ ന്യൂഗിനി. 13 വർഷം പഴക്കമുള്ള ഈ വിമാനം ഉപയോഗിച്ച് എയർ ഇന്ത്യ എക്സ്പ്രസും ജെറ്റ് എയർവേയ്സും സർവീസ് നടത്തിയിരുന്നു.

Tags:    
News Summary - Air Niugini plane overshoots runway in Micronesia and sinks in sea -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.