സ്​റ്റോക്​ഹോമിൽ എയർ ഇന്ത്യ വിമാനം കെട്ടിടത്തിലിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

സ്​റ്റോക്​ഹോം: സ്​റ്റോക്​ഹോം അർലാൻഡ എയർപോർട്ടിൽ എയർ ഇന്ത്യ വിമാനം കെട്ടിടത്തിലിടിച്ചു. 179 യാത്രക്കാരുമായി പോയ വിമാനമാണ്​ അപകടത്തിൽപ്പെട്ടത്​.

വിമാനത്തി​​​െൻറ ചിറക്​ എയർപോർട്ടിലെ അഞ്ചാം ടെർമിനലിൽ തട്ടുകയായിരുന്നു. യാത്രക്കാരെല്ലാം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അതേ സമയം, അപകടത്തി​​​െൻറ കാരണം വ്യക്​തമായിട്ടില്ലെന്ന്​ പൊലീസ്​ അറിയിച്ചു.

ബുധനാഴ്​ച വൈകീട്ട്​ 5.45നാണ്​ ഡൽഹിയിൽ നിന്നുള്ള വിമാനം സ്​റ്റോക്​ഹോം എയർപോർട്ടിലെത്തിയത്​. അന്താരാഷ്​ട്ര വിമാനങ്ങൾക്കുള്ള ടെർമിനലിൽ പ്രവേശിക്കുന്നതിന്​ തൊട്ട്​ മുമ്പാണ്​ കെട്ടിടത്തിലിടിച്ചത്​.

Tags:    
News Summary - Air India Plane With 179 Passengers On Board-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.