മൂന്ന് വർഷം മുമ്പ് കാണാതായ മലേഷ്യൻ വിമാനത്തിനുള്ള തെരച്ചിൽ അവസാനിപ്പിച്ചു

കുലാലംപുർ: ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാന അപകടം നിഗൂഢത‍യായി അവശേഷിപ്പിച്ചുകൊണ്ട് മൂന്ന് വർഷം മുമ്പ് കാണാതായ മലേഷ്യൻ വിമാനത്തിനു വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചു. മലേഷ്യൻ 370 വേണ്ടി ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ ആഴക്കടലിൽ നടത്തിയ അന്വേഷണവും ഫലം കാണാത്തതിനെ തുടർന്നാണ് തെരച്ചിൽ അവസാനിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. ഏകദേശം മൂന്ന് വർഷം മുമ്പ് കാണാതായ വിമാനത്തിന്‍റെ ചെറിയ അവശിഷ്ടം പോലും കണ്ടെത്താനാകാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.

പടിഞ്ഞാറൻ ആസ്ട്രേലിയയിൽ 46,000 മൈൽ ദൂരം തെരഞ്ഞിട്ടും ഒന്നും കണ്ടെത്തിയില്ലെന്നും അതിനാൽ തെരച്ചിൽ അവസാനിപ്പിക്കുന്നു എന്നുമാണ് ജോയിന്‍റ് ഏജൻസി കോഡിനേഷൻ സെന്‍റർ ഔദ്യോഗികമായി അറിയിച്ചത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാന അപകടം നിഗൂഢതയാണ് ഇതോടെ തെളിയിക്കപ്പെടില്ലെന്ന് ഉറപ്പായി. വിമാനത്തിലുണ്ടായ 239 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 2014 മാര്‍ച്ച് എട്ടിന് കൊലാലംപൂരിൽ നിന്നും ബെയ്ജിങ്ങിലേക്ക് 227 യാത്രക്കാരും പന്ത്രണ്ട് ജീവനക്കാരുമായി പുറപ്പെട്ട വിമാനം 2014 മാർച്ച് 8-നാണ് കാണാതായത്. യാത്രക്കാരിൽ രണ്ട് കുട്ടികളും ഉണ്ടായിരുന്നു.

Tags:    
News Summary - After 3 Years, MH370 Search Ends With No Plane, Few Answers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.