അഫ്​ഗാനിൽ തെരഞ്ഞെടുപ്പ്​ റാലിക്കിടെ സ്​ഫോടനം; മരണം 22 ആയി

കാബൂൾ: അഫ്​ഗാനിസ്​ഥാനിലെ തെരഞ്ഞെടുപ്പ്​ റാലിയിലുണ്ടായ സ്​ഫോടനത്തിൽ മരണം 22ആയി. ശനിയാഴ്​ചയാണ്​ തെരഞ്ഞെടുപ്പ്​ റാലിക്കിടെ സ്​ഫോടനം നടന്നത്​. സ്​ഫോടനം നടന്നയുടൻ 12 പേർ മരിച്ചിരുന്നു. 32 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

റുസ്​താഖ്​ പ്രവിശ്യയിൽ പാർലമ​​െൻറ്​ ​അംഗമായ നാസിഫ ബെഗി​​​െൻറ തെരഞ്ഞെടുപ്പ്​ പ്രചാരണ റാലിയിലാണ്​ സ്​ഫോടനമുണ്ടായത്​. പ്രചാരണ റാലിയിലേക്ക്​ ഇടിച്ചു കയറിയ മോ​േട്ടാർ സൈക്കിൾ പൊട്ടിത്തെറിച്ചാണ്​ മരണം ഉണ്ടായത്​. നാസിഫയുടെ രണ്ട്​​ സ്വകാര്യ സുരക്ഷാ ജീവനക്കാരും സ്​ഫോടനത്തിൽ മരിച്ചു.

അഫ്​ഗാ​​​െൻറ ശത്രുക്കൾക്ക്​ ഒരിക്കലും തെരഞ്ഞെടുപ്പി​​​െൻറ ജനാധിപത്യരീതികളെ തകർക്കാനാകില്ലെന്ന്​ പ്രസിഡൻറ്​ അഷ്​റഫ്​ ഗാനി പറഞ്ഞു.

ഒക്​ടോബർ ഒമ്പതിന്​ തെരഞ്ഞെടുപ്പ്​ പ്രചരണത്തിനിടെയുണ്ടായ ചാവേർ ആക്രമണത്തിൽ ഒരു സ്​ഥാനാർഥിയടക്കം എട്ടു പേർ മരിച്ചിരുന്നു. ഒക്​ടോബർ മൂന്നിനുണ്ടായ സ്​ഫോടനത്തിൽ 14 പേരും കൊല്ലപ്പെട്ടിരുന്നു. ഒക്​ടോബർ 20നാണ്​ തെരഞ്ഞെടുപ്പ്​.

Tags:    
News Summary - Afghan Election Rally Blast - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.