ലാഹോർ: പാകിസ്താനിൽ ലാഹോറിലെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നഗരത്തിെൻറ തിരക്കേറിയ ഭാഗത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിെൻറ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങളുടെ ചില്ലുകൾ തകർന്നതായും വലിയ കുലുക്കം അനുഭവപ്പെട്ടതായും ദൃക്സാക്ഷികൾ പറഞ്ഞു.
ടൈം ബോംബോ റിമോർട്ട് കംട്രോളറോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബോംബോവാം സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണങ്ങൾ നടന്ന് വരികയാണെന്നും പൊലീസ് അറിയിച്ചു. നേരത്തെ പാകിസ്താനിലെ സൂഫി ദർഗയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 70തോളം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് രാജ്യത്തെ തീവ്രവാദ കേന്ദ്രങ്ങൾക്കെതിരായ നടപടി പാകിസ്താൻ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലാഹോറിലും ബോംബ് സ്ഫോടനമുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.