പാണ്ട മുത്തശ്ശിക്ക് 37ാം പിറന്നാള്‍


ബെയ്ജിങ്: ലോകത്തെ ഏറ്റവും പ്രായംകൂടിയ സംരക്ഷിത പാണ്ട ബസിയുടെ 37ാം പിറന്നാള്‍ ആഘോഷിച്ചു. മനുഷ്യര്‍ 100 വര്‍ഷം ജീവിക്കുന്നതിന് തുല്യമാണ് പാണ്ട 37 വര്‍ഷം പിന്നിടുന്നത്. 1980ല്‍ ജനിച്ച ബസി ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രശസ്തയായ പാണ്ട കൂടിയാണ്. 1990ല്‍ ബെയ്ജിങ് ഏഷ്യന്‍ ഗെയിംസിലെ ഭാഗ്യചിഹ്നമായിരുന്നു ബസി.

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിച്വാന്‍ പ്രവിശ്യയില്‍നിന്നാണ് ബസിയെ ഫുഷുങ്ങിലെ പാണ്ട റിസര്‍ച് ആന്‍ഡ് എക്സ്ചേഞ്ച് സെന്‍ററിലത്തെിച്ചത്. ബസി നന്നായി ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നുണ്ടെന്നും ആരോഗ്യകാര്യത്തില്‍ ഇപ്പോള്‍ ഭയക്കേണ്ട കാര്യമില്ളെന്നും പാണ്ട റിസര്‍ച് ആന്‍ഡ് എക്സ്ചേഞ്ച് സെന്‍റര്‍ ഡയറക്ടര്‍ ചെന്‍ യുകുന്‍ അറിയിച്ചു. ദിവസം 21 മണിക്കൂറോളം ബസി ഉറക്കമാണെന്നും ഹൃദയമിടിപ്പ് 110ല്‍നിന്ന് 60ലേക്ക് കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബസി ഏറ്റവും കൂടുതല്‍ കാലം ജീവിച്ച പാണ്ടയാവുമെന്ന പ്രതീക്ഷയും ചെന്‍ യുകുന്‍ പങ്കുവെച്ചു. 38 വയസ്സുവരെ ജീവിച്ചിരുന്ന, ഹോങ്കോങ്ങിലെ ജിയ ജിയയാണ് ഏറ്റവും പ്രായംചെന്ന പാണ്ട. വംശനാശ ഭീഷണി നേരിടുന്ന പാണ്ടകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 15 വര്‍ഷമാണ്.

Tags:    
News Summary - 37 birthday for panda in china

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.