തെഹ്റാൻ: ഇറാനിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 21 പേർ മരിച്ചു. വടക്കൻ ഇറാനിലെ ഗലെസ്താനിൽ സെമസ്താൻ യോർട്ട് എന്ന ഖനിയിലാണ് അപകടം നടന്നത്. 1300 മീറ്റർ ആഴത്തിലുള്ള ഖനിയിലെ ഇടുങ്ങിയ ഭാഗത്ത് കുടുങ്ങിപ്പോയ 32 സഹ പ്രവർത്തകെര രക്ഷിക്കാൻ ഇറങ്ങിയവരാണ് മരിച്ചത്.
തുരങ്കത്തിലൂടെ ഖനിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ പോവുകയായിരുന്നു 21 തൊഴിലാളികൾ. തുരങ്കത്തിനുള്ളിലേക്ക് പോകുന്നതിനായി ലോകോമോട്ടീവ് എഞ്ചിൻ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മീഥേൻ ഗ്യാസ് െപാട്ടിത്തെറിച്ച് ഒരു മൈലോളം നീളത്തിൽ തുരങ്കം തകർന്നു വീഴുകയായിരുന്നു.
തുരങ്കത്തിൽ വിഷ വായു നിറഞ്ഞു കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം വളരെ സാവധാനമാണ് നടക്കുന്നതെന്ന് ഗെലസ്താൻ ഗവർണർ ഹസൻ സദെഖ്ലോ അറിയിച്ചു. ഖനിയിൽ പെട്ട 32 തൊളിലാളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തുരങ്കത്തിന് സമീപത്ത് മറ്റൊരു കുഴി കുത്തി ഖനിയിൽ കുടുങ്ങിയ 32 ജോലിക്കാരെ രക്ഷിക്കാനാണ് അധികൃതർ ഇപ്പോൾ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.