മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 85,000 കാറുകള്‍ തിരിച്ചയച്ചു

ജിദ്ദ: അനുമതിയില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 85,000 കാറുകള്‍ തിരിച്ചയച്ചതായി ഹജ്ജ് സുരക്ഷ അധികൃതര്‍ അറിയിച്ചു.
സീസണ്‍ തുടങ്ങിയതു മുതലുള്ള കണക്കാണിത്. ഹജ്ജിനത്തെിയ ബന്ധുക്കളെയും മറ്റും കാണാന്‍ പോയവരുള്‍പ്പെടെ കണക്കാണിത്.
അനധികൃതമായി തീര്‍ഥാടകരെ കൊണ്ടുപോകാന്‍ ശ്രമിച്ച 48 കാറുകള്‍ പിടികൂടി.
മക്ക-ജിദ്ദ ഹൈവേയിലെ ശുമൈസിയിലാണ് പ്രധാന ചെക്പോസ്റ്റ്.നുഴഞ്ഞുകയറ്റക്കാരെ പിടികൂടാന്‍ ശക്തമായ പരിശോധനയാണ് ചെക്പോസ്റ്റുകളില്‍ നടക്കുന്നതെന്ന് സുരക്ഷാ ഉപദേഷ്ടാവ് ഹാശിം ഫാലിഹ് അറിയിച്ചു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.