സിറിയയിൽ വീണ്ടും രാസായുധ പ്രയോഗം

ഡമാസ്​കസ്​: സിറിയയിലെ വിമത സ്വാധീന മേഖലകളിൽ വീണ്ടും ഒൗദ്യോഗിക സൈന്യത്തി​െൻറ രാസായുധ പ്രയോഗം. സംഭവത്തിൽ ഒരാൾ മരിക്കുകയും നൂറുകണക്കിന്​ ആളുകളെ ശ്വാസ തടസംമൂലം ആശുപത്രിയിൽ ​​പ്രവേശിപ്പിക്കുകയും ​െചയ്​തിട്ടുണ്ട്​. സിറിയൻ സൈന്യം നാല്​ ക്ലോറിൻ സിലിണ്ടറുകൾ ​ഹെലിക്കോപ്​റ്ററുകൾ വ​ഴി വർഷിച്ചതായാണ്​ ദൃക്​സാക്ഷികൾ പറയുന്നത്​. അതേസമയം അസദ്​ സർക്കാർ ഇത്​ നിഷേധിച്ചിട്ടുണ്ട്​.

നവമാധ്യമങ്ങളിൽകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടികള​ുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്​​. 2014ലും 2015ലും നടന്ന ​ക്ലോറിൻ ആക്രമണങ്ങൾക്ക്​ സിറിയയിലെ അസദ്​ ഭരണകൂടം ഉത്തരവാദിയാണെന്ന്​ നേരത്തെ ​െഎക്യ രാഷ്​ട്രസഭ കണ്ടെത്തിയിരുന്നു. അഞ്ചു വർഷത്തിലധികമായി തുടരുന്ന സിറിയൻ ആഭ്യന്തര യുദ്ധത്തിൽ ഇതുവരെ മൂന്ന്​ ലക്ഷത്തിലധികം​ പേരാണ്​ അലപ്പോയിലും പരിസര പ്രദേശത്തുമായി കുടുങ്ങിക്കിടക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.