അഫ്​ഗാനിസ്​ഥാനിൽ ബസും ഇന്ധന ടാങ്കറും കൂട്ടിയിടിച്ച്​ 35 മരണം

കാബൂൾ: അഫ്​ഗാനിസ്​ഥാനിൽ ബസും ഇന്ധന ടാങ്കറും കൂട്ടിയിടിച്ച്​ 35 പേർ മരിച്ചു. കാണ്ഡഹാറിൽ നിന്നും കാബൂളിലേക്ക്​ പോവുകയായിരുന്ന ബസും ടാങ്കർ ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 20 പേർക്ക്​ പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശ​ുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും തീപിടിച്ചു. വെന്തു മരിച്ച പലരുടേയും മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത അവസ്​ഥയിലാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.