സിറിയ: സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടിയായി മധ്യസ്ഥന്‍െറ രാജി


അലപ്പോ: സിറിയയിലെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി സമാധാന ചര്‍ച്ചയിലെ വിമത മധ്യസ്ഥന്‍െറ രാജി.  വിമതസംഘമായ ജയ്ശുല്‍ ഇസ്ലാമിന്‍െറ പ്രതിനിധിയായ മുഹമ്മദ് അല്ലൂശ് ആണ് ഹൈ നെഗോസിയേഷന്‍ കമ്മിറ്റിയില്‍നിന്ന് രാജിവെച്ചത്. ബശ്ശാറുല്‍ അസദ് സര്‍ക്കാറിന്‍െറ കടുംപിടിത്തം മൂലം സമാധാനചര്‍ച്ചകള്‍ പാഴാവുകയാണെന്ന് ആരോപിച്ചാണ് അല്ലൂശിന്‍െറ രാജി. മൂന്നു ഘട്ടങ്ങളിലായി നടന്ന സമാധാനചര്‍ച്ചകള്‍ പാസാക്കിയ പ്രമേയങ്ങള്‍ നടപ്പാക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയമാണെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പില്‍ ആരോപിച്ചു. ഉപരോധം പിന്‍വലിക്കാനോ യുദ്ധക്കെടുതിയുടെ ഇരകള്‍ക്ക് സഹായമത്തെിക്കാനോ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍കൊണ്ടുവരാനോ തടവുകാരെ വിട്ടയക്കാനോ പ്രമേയങ്ങള്‍ പാസാക്കിയിട്ടും സാധിച്ചില്ല.
തന്‍െറ രാജി പ്രഖ്യാപിക്കുന്നതിനുമുമ്പ്, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍കൊണ്ടുവരാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് റഷ്യയോടും യു.എസിനോടും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
സമാധാനചര്‍ച്ചകള്‍ മൂന്നാഴ്ചത്തേക്ക് നീട്ടിവെച്ചതായി കഴിഞ്ഞയാഴ്ച യു.എന്‍ ദൂതന്‍ അറിയിച്ചിരുന്നു. അല്ലൂശിന്‍െറ രാജിക്കു പിന്നാലെ കൂടുതല്‍ പേര്‍ കമ്മിറ്റിയില്‍നിന്ന് രാജിവെക്കുമെന്നാണ് സൂചന. സിറിയന്‍ വിമത നേതാവായ അസ്സഅദ് അല്‍സൂബിയും രാജി സംബന്ധിച്ച സൂചനകള്‍ നല്‍കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.