ജപ്പാന് ചൈനയുടെ വിമര്‍ശം

ബെയ്ജിങ്: ഹിരോഷിമ അണുബോംബാക്രമണം ജപ്പാന്‍  സ്വയം വരുത്തിവെച്ചതാണെന്ന് ചൈനീസ് ഒൗദ്യോഗിക ദിനപത്രം. നിലവിലെ ജാപ്പനീസ് അധികൃതര്‍ ജപ്പാനെ  രണ്ടാം ലോകയുദ്ധത്തിന്‍െറ കാരണക്കാരായി കാണുന്നതിന് പകരം ഇരകളായാണ് ചിത്രീകരിക്കുന്നതെന്നും ചൈനീസ് ദിനപത്രം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി. ഹിരോഷിമയില്‍ ഒബാമയുടെ ചരിത്രസന്ദര്‍ശനത്തിന് മുമ്പായിരുന്നു ചൈനയുടെ കുറ്റപ്പെടുത്തല്‍. ജാപ്പനീസ് സൈനിക സര്‍ക്കാര്‍ അയല്‍ക്കാര്‍ക്കെതിരെ നടത്തിയ കൈയേറ്റത്തിന്‍െറ ഫലമായിരുന്നു യുദ്ധമെന്നും പരാജയം സമ്മതിക്കാന്‍ ജപ്പാന്‍ തയാറാകാത്തതാണ് യു.എസിനെ ആണവായുധം പ്രയോഗിക്കാന്‍ പ്രേരിപ്പിച്ചതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.