പ്രളയം: ശ്രീലങ്കക്ക് 15 ലക്ഷം ഡോളര്‍ ധനസഹായം

ബെയ്ജിങ്: ശ്രീലങ്കയില്‍ നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ പ്രളയത്തില്‍ കെടുതിയനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ചൈന. കനത്ത സാമ്പത്തിക പ്രയാസമനുഭവിക്കുന്ന ലങ്കന്‍ സര്‍ക്കാറിന് 15 ലക്ഷം ഡോളര്‍ ചൈന നല്‍കും. ചൈനയുടെ ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കാല്‍നൂറ്റാണ്ടിനിടെ ശ്രീലങ്കയിലുണ്ടായ കനത്ത പ്രളയമായിരുന്നു കഴിഞ്ഞയാഴ്ചകളില്‍ അനുഭവപ്പെട്ടത്. രണ്ടു നഗരങ്ങളില്‍നിന്നായി അഞ്ചു ലക്ഷത്തോളം പേരെയാണ് സര്‍ക്കാര്‍ പുനരധിവസിപ്പിച്ചിരിക്കുന്നത്. ആഴ്ചകളായി രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും വൈദ്യുതിയില്ല. പലയിടത്തായി ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.