രണ്ടു നഗരങ്ങളില്‍കൂടി വെടിനിര്‍ത്തല്‍ നീട്ടണമെന്ന് റഷ്യ


ഡമസ്കസ്: വടക്കു പടിഞ്ഞാറന്‍ മേഖലകളില്‍ ആക്രമണം രൂക്ഷമായ പശ്ചാത്തലത്തില്‍ രണ്ടു നഗരങ്ങളിലേക്കു കൂടി താല്‍ക്കാലിക വെടിനിര്‍ത്തല്‍ നീട്ടണമെന്ന് സര്‍ക്കാറിനോട് റഷ്യ ആവശ്യപ്പെട്ടു. ദെരായയിലും കിഴക്കന്‍ ഗൂതയിലുമാണ് താല്‍ക്കാലിക വെടിനിര്‍ത്തലിന് റഷ്യന്‍ പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടത്.  ഡമസ്കസിലും അലപ്പോയിലും വിമതര്‍ക്കെതിരെ ആക്രമണം അവസാനിപ്പിക്കാന്‍ ബശ്ശാര്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണമെന്ന് യു.എസ് ആവശ്യമുന്നയിച്ചിരുന്നു.
യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. തിങ്കളാഴ്ച സര്‍ക്കാര്‍ അധീന കേന്ദ്രങ്ങളില്‍ നടന്ന ബോംബാക്രമണ പരമ്പരകളില്‍ 150 ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.