ഇന്ത്യയെയും തായ്ലന്‍ഡിനെയും മ്യാന്മറിനെയും ബന്ധിപ്പിച്ച് 1,400 കി.മീറ്റര്‍ പാത

ബാങ്കോക്: ഇന്ത്യയെയും തായ്ലന്‍ഡിനെയും മ്യാന്മറിനെയും ബന്ധിപ്പിച്ചുകൊണ്ട് 1,400 കി.മീറ്റര്‍ നീളമുള്ള പാത. ഇന്ത്യയെ കരമാര്‍ഗം തെക്കുകിഴക്കന്‍ ഏഷ്യയുമായി ബന്ധിപ്പിക്കുന്നതാണ് പാത. മൂന്നുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരവും സാംസ്കാരികവിനിമയവും വര്‍ധിപ്പിക്കുന്നതിന് പാത സഹായിക്കും.ഏഴു പതിറ്റാണ്ടുമുമ്പ് രണ്ടാംലോക യുദ്ധകാലത്ത് മ്യാന്മറില്‍ പണികഴിപ്പിച്ച 73 പാലങ്ങള്‍ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകുന്നതിനായി ഇന്ത്യന്‍ ധനസഹായത്തോടെ നവീകരിച്ചതായി തായ്ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ ഭഗ്വന്ത് സിങ് ബിഷ്ണോയി അറിയിച്ചു. 18 മാസം കൊണ്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. അതിനുശേഷം മൂന്ന് രാജ്യങ്ങളിലെയും വാഹനങ്ങള്‍ക്കായി പാത തുറന്നുകൊടുക്കും.
ഇന്ത്യയില്‍ മണിപ്പൂരിലെ മൊറേയില്‍നിന്നാരംഭിക്കുന്ന പാത മ്യാന്മറിലെ തമു നഗരം വരെയാണുള്ളത്. തായ്ലന്‍ഡില്‍ മേ സോട്ട് ജില്ലയിലെ തകിലാണ് പാതയത്തെുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.