ചൈനയിൽ ഭ്രൂണവുമായി കുഞ്ഞ് പിറന്നു

ബെയ്ജിങ്: വൈദ്യശാസ്ത്രത്തെ അദ്ഭുതപ്പെടുത്തി വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിയാന്‍ പ്രവിശ്യയില്‍ പിറന്ന ഇരട്ടക്കുട്ടികളില്‍ ഒരു കുഞ്ഞിനൊപ്പം ഭ്രൂണം. ഒരു കുഞ്ഞിന്‍െറ ഉദരത്തിനു സമീപമാണ് ഭ്രൂണം കണ്ടത്തെിയത്.  യുവതിയുടേത് അകാലപ്രസവമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിന്‍െറ ഭാരം നോക്കുന്നതിനിടെയാണ് ഡോക്ടര്‍മാര്‍ യാദൃച്ഛികമായി എല്ലും നഖവുമുള്ള ഭ്രൂണം കണ്ടത്തെിയത്. അഞ്ചു ലക്ഷം പ്രസവങ്ങളില്‍ ഒരാള്‍ക്കു മാത്രമേ ഈ അപൂര്‍വത  സംഭവിക്കുകയുള്ളൂവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രസവിച്ച് 15 ദിവസത്തിനു ശേഷം ഭ്രൂണം പുറത്തെടുത്തിരുന്നു. ഈ ജനിതക തകരാറിന്‍െറ കാരണം വൈദ്യശാസ്ത്രത്തിന് അജ്ഞാതമാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.