ഹര്‍ത്താല്‍: ബംഗ്ലാദേശില്‍ സുരക്ഷ ശക്തമാക്കി

ധാക്ക: മുതിര്‍ന്നനേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിയെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ബംഗ്ളാദേശിലെ പ്രമുഖ പാര്‍ട്ടിയായ ജമാഅത്തെ ഇസ്ലാമി രാജ്യവ്യാപകമായി 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനംചെയ്ത പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കി. സംഘര്‍ഷം തടയുന്നതിന്‍െറ ഭാഗമായി നൂറുകണക്കിന് പൊലീസുകാരെ പ്രധാനനഗരങ്ങളില്‍ വിന്യസിച്ചു. സര്‍ക്കാര്‍ ഓഫിസുകളിലും പ്രധാന റോഡുകളിലും പൊലീസ് പട്രോളിങ് തുടരുകയാണ്. അതേസമയം, നിസാമിയുടെ ജന്മനഗരമായ പാബ്നയില്‍ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യത്ത് മതേതര ബ്ളോഗര്‍മാരും ആക്ടിവിസ്റ്റുകളും കൂട്ടക്കൊലക്ക് ഇരയാകുന്നതില്‍ അന്താരാഷ്ട്രസമൂഹം ആശങ്കപ്പെടുന്നതിനിടെയായിരുന്നു വളരെ ആസൂത്രിതമായി നിസാമിയുടെ വധശിക്ഷ സര്‍ക്കാര്‍ നടപ്പാക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.