മര്‍ദനക്കുറ്റം: ഫലസ്തീന്‍ ബാലന്‍ കുറ്റവാളിയെന്ന് ഇസ്രായേല്‍ കോടതി

ജറൂസലം: രണ്ടു മര്‍ദനക്കേസുകളില്‍  14കാരനായ ഫലസ്തീനി ബാലന്‍ കുറ്റക്കാരനെന്നു ഇസ്രായേല്‍ കോടതി വിധിച്ചു. രണ്ട് ഇസ്രായേലികളെ മര്‍ദിച്ചുവെന്നാണ് അഹ്മദ് മനസ്റക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. കോടതിയുത്തരവ് അന്യായമാണെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പ്രതികരിച്ചു.

കഴിഞ്ഞ ഒക്ടോബറില്‍ കിഴക്കന്‍ ജറൂസലമില്‍ അഹ്മദിന്‍െറ ബന്ധുവായ ബാലനെ ഇസ്രായേല്‍ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. അതിനുശേഷം ഇസ്രായേലി ഡ്രൈവര്‍ അഹ്മദിനെ കാറിടിച്ചുകൊല്ലാന്‍ ശ്രമിച്ചിരുന്നു. സഹായമഭ്യര്‍ഥിച്ച് ചോരയൊഴുകുന്ന ശരീരവുമായി അഹ്മദ് ഓടുന്നതിന്‍െറ വിഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മകന്‍ ആരെയും കൊല്ലാന്‍ ശ്രമിച്ചിട്ടില്ളെന്നും അതിനു തെളിവില്ളെന്നും അഹ്മദിന്‍െറ പിതാവ് സലേഹ് മന്‍സാര പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.