അലപ്പോയില്‍ വെടിനിര്‍ത്തല്‍ നീട്ടി

അലപ്പോ: സിറിയയുടെ വടക്കന്‍ പ്രവിശ്യയായ അലപ്പോയില്‍ വെടിനിര്‍ത്തല്‍ നീട്ടിയതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് അറിയിച്ചു. ആഭ്യന്തരയുദ്ധം 72 മണിക്കൂര്‍കൂടി ദീര്‍ഘിപ്പിച്ച് റഷ്യ പ്രസ്താവനയിറക്കിയതിനു തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ പ്രഖ്യാപനം. വെടിനിര്‍ത്തല്‍ അലപ്പോയില്‍ ആക്രമണങ്ങള്‍ കുറച്ചെന്നും ഇതു തുടരാന്‍ ശ്രമിക്കുമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. നിലവിലെ സാഹചര്യം സ്വാഗതംചെയ്യുന്നതോടൊപ്പം സിറിയയില്‍ ആഭ്യന്തര യുദ്ധത്തിന് അറുതിവരുത്തുന്ന സ്ഥിതി സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പുതിയ തീരുമാനമനുസരിച്ച് 48 മണിക്കൂര്‍ നീളുന്ന വെടിനിര്‍ത്തല്‍ ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ശനിയാഴ്ച അര്‍ധരാത്രി വരെയാണ്.

പ്രാരംഭ വെടിനിര്‍ത്തല്‍ പരിധിയില്‍ അലപ്പോക്കു പുറമെ സമീപ ജില്ലകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, അലപ്പോ പ്രവിശ്യയില്‍ സംഘട്ടനം തുടരുകയാണ്്. വെള്ളിയാഴ്ച സിറിയന്‍ വിമതസംഘമായ അല്‍നുസ്റ അലപ്പോക്ക് പുറത്തുള്ള തന്ത്രപ്രധാന മേഖലയായ ഖാന്‍ തുമന്‍ പിടിച്ചടക്കിയിരുന്നു. ഇതേതുടര്‍ന്ന് വിമത സംഘങ്ങള്‍ക്ക് ആയുധമത്തെിക്കുന്നതിനുള്ള വഴിയാണ് തുറന്നുകിട്ടിയത്. വിമതസേനയുടെ അധീനതയിലുള്ള ഇദ്ലിബ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ ബന്ധിപ്പിച്ച് ആയുധവിതരണം നടത്തുന്നതിനും ഇവര്‍ക്ക് ഈ നീക്കം സഹായകമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.