ബാങ്കിന്‍െറ പണമുപയോഗിച്ച് ആഡംബര ജീവിതം നയിച്ച യുവതി പിടിയില്‍

സിഡ്നി: ബാങ്കിന് സംഭവിച്ച പിഴവുമൂലം അക്കൗണ്ടിലത്തെിയ കോടികള്‍ ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ച യുവതി പിടിയിലായി. ആസ്ട്രേലിയയില്‍ കെമിക്കല്‍ എന്‍ജിനീയറിങ്ങിന് പഠിക്കുന്ന 21 കാരിയായ ക്രിസ്റ്റിനെ ജിയാക്സിന്‍ ലീ എന്ന മലേഷ്യന്‍ യുവതിയാണ് സ്വദേശത്തേക്ക് കടക്കുന്നതിനിടെ പൊലീസിന്‍െറ പിടിയിലായത്.
അനധികൃതമായി ലഭിച്ച ഓവര്‍ ഡ്രാഫ്റ്റ് ഉപയോഗിച്ച് ക്രിസ്റ്റിനെ  ആഡംബര ഫ്ളാറ്റുകളില്‍ താമസിക്കുകയും നിരവധി വിലകൂടിയ ഹാന്‍ഡ് ബാഗുകള്‍ വാങ്ങുകയും ചെയ്തതായി ഇവര്‍ക്ക് ജാമ്യമനുവദിച്ച മജിസ്ട്രേറ്റ് ലിസ സ്റ്റാപ്ലെട്ടണ്‍ പറഞ്ഞു.  
അക്കൗണ്ടില്‍നിന്ന് 3.4 ദശലക്ഷം അമേരിക്കന്‍ ഡോളറിന് തുല്യമായ ആസ്ട്രേലിയന്‍ ഡോളറാണ് ഇവര്‍ പിന്‍വലിച്ചത്. 2014 ജൂലൈക്കും 2015 ഏപ്രിലിനും ഇടയിലാണ് ക്രിസ്റ്റിനെ ഇത്രയും തുക ചെലവഴിച്ചത്. തനിക്ക് അര്‍ഹമല്ളെന്ന് അറിഞ്ഞിട്ടും പണം ചെലവഴിച്ചതിനാണ് യുവതിക്കെതിരെ കേസ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.