ടാഗോര്‍ ജന്മവാര്‍ഷികത്തില്‍ ഈജിപ്തില്‍ സാംസ്കാരികോത്സവം

കൈറോ: ഇരു രാജ്യങ്ങള്‍ക്കിടയിലെ സാംസ്കാരികബന്ധം ദൃഢമാക്കുന്നതിന്‍െറ ഭാഗമായി രവീന്ദ്രനാഥ ടാഗോറിന്‍െറ 155ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യ ഈജിപ്തില്‍ അടുത്തയാഴ്ച സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നു. ഈജിപ്തിലെ ഇന്ത്യന്‍ എംബസിയും മൗലാനാ ആസാദ് സെന്‍റര്‍ ഫോര്‍ ഇന്ത്യന്‍ കള്‍ചറും ചേര്‍ന്ന് മേയ് എട്ടുമുതല്‍ 12 വരെയാണ് ടാഗോര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതെന്ന് ഈജിപ്തിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് ഭട്ടാചാര്യ പറഞ്ഞു. ടാഗോറിന്‍െറ കൃതികള്‍ ഈജിപ്തില്‍ ജനകീയമാണ്. ഗീതാഞ്ജലിയുള്‍പ്പെടെ കൃതികള്‍ ഇവിടെ മൊഴിമാറ്റം ചെയ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

1878ലും 1926ലും ടാഗോര്‍ ഈജിപ്ത് സന്ദര്‍ശിച്ചിരുന്നതായും ഈ സന്ദര്‍ശനത്തില്‍ ഫുആദ് രാജാവുമായും അലക്സാന്‍ഡ്രിയയിലെയും കൈറോയിലെയും ബുദ്ധിജീവികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.