െഎ.എസിൽ നിന്ന്​ പാൽമിറ സിറിയൻ സൈന്യം​​ തിരിച്ചുപിടിച്ചു

ദമസ്‌കസ്: സിറിയയിലെ പൗരാണിക നഗരമായ പാല്‍മിറ െഎ.എസ് നിയന്ത്രണത്തിൽ നിന്ന് സിറിയ തിരിച്ചുപിടിച്ചു. പാല്‍മിറ സൈന്യത്തിെൻറ പൂര്‍ണ നിയന്ത്രണത്തിലാണെന്ന് സൈന്യത്തെ ഉദ്ധരിച്ചു കൊണ്ട് സിറിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം സിറിയയിലുള്ള അന്താരാഷ്ട്ര നിരീക്ഷകരും സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യന്‍ സേനയുടെ സഹായത്തോടെ ഒരാഴ്ചയിലേറെയായി നടന്ന ശക്തമായ ആക്രണത്തിനൊടുവിലാണ് പാല്‍മിറയുടെ നിയന്ത്രണം സൈന്യം തിരിച്ചുപിടിച്ചത്.
പാൽമിറക്കായി ഏറ്റുമുട്ടല്‍ ശക്തമായി തുടരുകയാണെന്നും 100 ലേറെ ഐഎസ് ഭീകകരരെ വധിക്കാന്‍ സാധിച്ചതായും റഷ്യന്‍ സേന ഇന്നലെ അറിയിച്ചിരുന്നു. പാല്‍മിറയുടെ കിഴക്കന്‍ മേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഞായറാഴ്ച രാവിലെയും വെടിവെപ്പുനടന്നതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം അറിയിച്ചു അറിയിച്ചു. ആക്രമണം ശക്തമായതിനെ തുടർന്ന് ഐ.എസ്  പിന്‍വാങ്ങുകയായിരുന്നു എന്നാണ് സൂചന. അപ്രതീക്ഷിത നീക്കത്തിലൂടെ പാല്‍മിറയിലെ വ്യോമതാവളം വെള്ളിയാഴ്ച സൈന്യം തിരിച്ച് പിടിച്ചിരുന്നു.
ലോക പൈതൃക കേന്ദ്രമായ പാല്‍മിറയുടെ നിയന്ത്രണം 015 േമയിലാണ് സിറിയക്ക് പൂര്‍ണമായി നഷ്ടപ്പെട്ടത്. തുടര്‍ന്ന് ഇവിടെയുള്ള പുരാതന മന്ദിരങ്ങളില്‍ പലതും ഐഎസ് തകര്‍ത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.