ചികിത്സക്കായി മുശര്‍റഫ് പാകിസ്താന്‍ വിട്ടു

ഇസ്ലാമാബാദ്: യാത്രാവിലക്ക് നീങ്ങിയ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുശര്‍റഫ് രാജ്യം വിട്ടു. രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെ നിരവധി കേസുകളില്‍ വിചാരണ നേരിടുന്ന മുശര്‍റഫിന്‍െറ യാത്രാവിലക്ക് നീക്കിയ സിന്ധ് ഹൈകോടതി വിധി ചോദ്യംചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.

നട്ടെല്ലിന് വിദഗ്ധ ചികിത്സക്കായി മുശര്‍റഫ്  ദുബൈയിലത്തെിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുഷുമ്നനാഡിക്കു നടത്തേണ്ട ചികിത്സ പാകിസ്താനില്‍ ലഭ്യമല്ലാത്തതിനാലാണ് ദുബൈയിലേക്ക് പോയതെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.
‘ജന്മനാടിനോട് കൂറുള്ള പട്ടാളക്കാരനാണ് ഞാന്‍.  ചികിത്സക്കായാണ് വിദേശത്തേക്ക് പോകുന്നത്. ഏതാനും മാസങ്ങള്‍ക്കകമോ ആഴ്ചകള്‍ക്കകമോ മടങ്ങിയത്തെുമെന്നാണ് കരുതുന്നത്. വന്നാലുടന്‍ രാഷ്ട്രീയത്തില്‍ സജീവമാകും’- 72കാരനായ മുശര്‍റഫ് പറഞ്ഞു.

കറാച്ചിയില്‍നിന്ന് എമിറേറ്റ് 611 വിമാനത്തില്‍ പുലര്‍ച്ചെ 3.55നാണ് മുശര്‍റഫ് ദുബൈയിലേക്ക് പോയത്. അഞ്ചുമണിക്കുതന്നെ ദുബൈയിലത്തെി. 2009ലാണ് സൈനിക അട്ടിമറിയിലൂടെ മുശര്‍റഫ് അധികാരം പിടിച്ചെടുത്തത്.2008ല്‍ അധികാരഭ്രഷ്ടനായ ശേഷം ദുബൈയിലും ലണ്ടനിലും രാഷ്ട്രീയ പ്രവാസിയായി കഴിഞ്ഞ മുശര്‍റഫ് 2013ലാണ് രാജ്യത്ത് തിരിച്ചത്തെിയത്. നിരവധി കേസുകളില്‍ പ്രതിക്കൂട്ടിലായതോടെ മുശര്‍റഫ് രാജ്യം വിട്ടുപോകുന്നത് സര്‍ക്കാര്‍ വിലക്കുകയായിരുന്നു.എന്നാല്‍,  ഉത്തരവ് നിയമവിരുദ്ധമാണെന്ന് സിന്ധ് ഹൈകോടതി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.