ബെയ്ജിങ്: ചൈനയും അമേരിക്കയും സംയുക്തമായി ഫണ്ട് ചെലവഴിച്ച് നിര്‍മിച്ച ഏഷ്യ പസഫിക് മേഖലയിലെ ഏറ്റവും വലിയ ആണവ സുരക്ഷാകേന്ദ്രം ചൈനയില്‍ തുറന്നു. ആണവവസ്തുക്കളുടെ സംരക്ഷണവും പരിശീലനവുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ചൈന ആണവോര്‍ജ പദ്ധതി അതോറിറ്റി(സി.എ.ഇ.എ)യും അമേരിക്കന്‍ ആണവേര്‍ജ മന്ത്രാലയവും ചേര്‍ന്നാണ് കേന്ദ്രം നിര്‍മിച്ചതെന്നും ചൈനയിലെയും ഏഷ്യ പസഫിക് മേഖലയിലെ രാജ്യങ്ങളിലെയും 2000ത്തോളം ആണവ സുരക്ഷാ ജീവനക്കാര്‍ക്ക് ഇവിടെ ഓരോ വര്‍ഷവും പരിശീലനം നല്‍കാന്‍ കഴിയുമെന്നും സി.എ.ഇ.എ തലവന്‍ സൂ ദാസെ പറഞ്ഞു.
ചൈനയുടെയും അമേരിക്കയുടെയും സംയുക്ത നിക്ഷേപത്തിലുള്ള ഏറ്റവും വലിയ കേന്ദ്രമായ ഇതിന്‍െറ നിര്‍മാണം തുടങ്ങിയത് 2013 ഡിസംബറിലാണ്. ചൈനയിലെയും അമേരിക്കയിലെയും അന്തര്‍ദേശീയ ആണവോര്‍ജ ഏജന്‍സി( ഐ.എ.ഇ.എ)യുടെയും ഉന്നത ഉദ്യോഗസ്ഥര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. 2010ല്‍ വാഷിങ്ടണില്‍ നടന്ന ആണവോര്‍ജ ഉച്ചകോടിയിലായിരുന്നു ആണവ സുരക്ഷാകേന്ദ്രം സ്ഥാപിക്കാനുള്ള കരാറില്‍ ചൈനയും അമേരിക്കയും ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.