തുര്‍ക്കി-ഇസ്രായേല്‍ ബന്ധം സാധാരണ നിലയിലേക്ക്; പ്രഖ്യാപനം 26ന്

ഇസ്തംബൂള്‍: ആറു വര്‍ഷത്തോളം  നീണ്ട നയതന്ത്ര പ്രതിസന്ധിക്ക് വിരാമം കുറിച്ച് തുര്‍ക്കി-ഇസ്രായേല്‍ ബന്ധം സാധാരണ നിലയിലേക്ക്. ജൂണ്‍ 26ന് നടക്കുന്ന അവസാനവട്ട ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്ന് ‘ഹുര്‍റിയത്ത്’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ നടത്തിയ അക്രമത്തില്‍ 10 തുര്‍ക്കി വംശജര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വഷളായ നയതന്ത്ര ബന്ധം നിരവധി ചര്‍ച്ചകള്‍ക്കും നയതന്ത്ര നീക്കങ്ങള്‍ക്കും ഒടുവിലാണ് സാധാരണ നിലയിലേക്ക് നീങ്ങുന്നത്. നയതന്ത്ര ചര്‍ച്ചകളുടെ ഫലമായി ഗാസ മുനമ്പിലെ ഉപരോധം ഇസ്രായേല്‍ ഭാഗികമായി നീക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.