തീവ്രവാദം ഹറാമാണെന്ന് പണ്ഡിതന്മാരുടെ ഫത്വ

ധാക്ക: ബംഗ്ളാദേശില്‍ മതത്തിന്‍െറ പേരിലുള്ള തീവ്രവാദവും അക്രമങ്ങളും ഹറാമാ(നിഷിദ്ധം)ണെന്ന് പണ്ഡിതന്മാര്‍ ഫത്വയിറക്കി. രാജ്യത്ത് മതേതര ആക്ടിവിസ്റ്റുകള്‍ക്കും ബ്ളോഗര്‍മാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ അക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍  ആശങ്കയറിയിച്ചാണ് ഫത്വയിറക്കിയത്. ബംഗ്ളാദേശ് ജംഇയ്യതുല്‍ ഉലമയുടെ കീഴിലുള്ള മൗലാന ഫരീദ് ഉദ്ദിന്‍ മസൂദ് അധ്യക്ഷനായുള്ള പണ്ഡിതസഭയാണ്  ഫത്വയിറക്കിയത്. ഫത്വയില്‍ 1,01,524 പണ്ഡിതന്മാര്‍ ഒപ്പുവെച്ചു.

സമാധാനത്തിന്‍െറ മതമായ ഇസ്ലാം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ളെന്ന് മൗലാന മസൂദ് വ്യക്തമാക്കി. ചാവേറുകളുടെ പതനം തിന്മയിലേക്കാണെന്നും ഖുര്‍ആനും ഹദീസുകളുമുദ്ധരിച്ച് അദ്ദേഹം  സൂചിപ്പിച്ചു. തീവ്രവാദികളുടെ മരണാനന്തരചടങ്ങുകളില്‍ പങ്കെടുക്കുന്നതുപോലും നിഷിദ്ധമാണ്.  സമീപകാലത്ത് ന്യൂനപക്ഷങ്ങള്‍ക്കും മതേതര ആക്ടിവിസ്റ്റുകള്‍ക്കുമെതിരായ അക്രമങ്ങളില്‍ 50 ഓളം പേരാണ് കൊല്ലപ്പെട്ടത്. കൂടുതല്‍ കൊലപാതകങ്ങളുടെയും ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.