ബര്‍ഗൂതിക്ക് സമാധാന നൊബേല്‍ നല്‍കണമെന്ന് ടുട്ടു

കേപ്ടൗണ്‍: ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന ഫലസ്തീന്‍ രാഷ്ട്രീയ നേതാവ് മര്‍വാന്‍ ബര്‍ഗൂതിക്ക് ഈ വര്‍ഷത്തെ സമാധാന നൊബേല്‍ നല്‍കണമെന്ന് ദക്ഷിണാഫ്രിക്കയിലെ പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകനും മുന്‍ ആര്‍ച് ബിഷപ്പുമായ ഡെസ്മണ്ട് ടുട്ടു. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ഫലസ്തീന്‍ ജനതയുടെ പോരാട്ടത്തിന്‍െറയും സഹനത്തിന്‍െറയും ജീവിക്കുന്ന പ്രതീകമാണ് ബര്‍ഗൂതി. അദ്ദേഹത്തിന് സമാധാന നൊബേല്‍ നല്‍കുന്നത്, ഫലസ്തീന് നല്‍കുന്ന ഏറ്റവും വലിയ പിന്തുണയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.