ബഗ്​ദാദിൽ ഇരട്ട സ്​ഫോടനത്തിൽ 28 മരണം

 ബഗ്ദാദ്: ഇറാഖിെല ബഗ്ദാദിൽ വ്യാഴാഴ്ച്ചയുണ്ടായ ഇരട്ട സ്ഫോടനത്തിൽ 28 പേർ മരിച്ചു.സംഭവത്തിൽ എഴുപതോളം പേർക്ക് പരിക്കേറ്റു.വാണിജ്യ കേന്ദ്രത്തിലും സൈനിക ചെക്ക്പോസ്റ്റിലുമാണ് അപകടം ഉണ്ടായത്.ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ ഫലൂജയില്‍ നിന്ന് ഒഴിപ്പിക്കാന്‍ ഇറാഖി സേന തീവ്രശ്രമം നടത്തുന്നതിനിടെയായിരുന്നു അപകടം.ബാഗ്ദാദ് അല്‍ ജദീദയില്‍ സ്‌ഫോടകവസ്തു നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇവിടെ 15 പേര്‍കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തജിയിലെ സൈനിക ചെക്ക്‌പോസ്റ്റിലായിരുന്നു രണ്ടാമത്തെസ്‌ഫോടനം.  എട്ടു സൈനികര്‍ കൊല്ലപ്പെടുകയും 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.