മുംബൈ സ്ഫോടനത്തില്‍ പാകിസ്താന് പങ്കെന്ന് ചൈന പുരോഹിതനെ കഴുത്തറുത്തു കൊന്നു

ഹോങ്കോങ്: 2008 നവംബറില്‍ മുംബൈയില്‍ നടന്ന സ്ഫോടനപരമ്പരകളില്‍ പാകിസ്താന് പങ്കുണ്ടെന്ന് ചൈനയുടെ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതാദ്യമായാണ് പാകിസ്താന്‍െറ പങ്ക് ചൈന പരസ്യമായി വ്യക്തമാക്കുന്നത്.
ലശ്കറെ ത്വയ്യിബ തീവ്രവാദികളായ ഹാഫിസ് അബ്ദുറഹ്മാന്‍ മകി, തല്‍ഹ സഈദ്, ഹാഫിസ് അബ്ദു റഊഫ് എന്നിവരെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 2015ലെ ഐക്യരാഷ്ട്ര സഭാ നടപടിക്ക് സാങ്കേതിക വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഈ വിലക്കിന്‍െറ കാലാവധി വ്യാഴാഴ്ച തീരാനിരിക്കെയാണ് ചൈനീസ് മാധ്യമത്തിന്‍െറ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.
നവംബര്‍ 26നും 29നുമിടയിലുണ്ടായ സ്ഫോടനപരമ്പരകളില്‍ 164 പേര്‍ കൊല്ലപ്പെടുകയും, 308 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.