ചൈനയില്‍ ഈ വര്‍ഷവും നോമ്പിന് വിലക്ക്


ബെയ്ജിങ്: ചൈനയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് റമദാന്‍ വ്രതമനുഷ്ഠിക്കുന്നതിന് വിലക്ക്. സര്‍ക്കാര്‍ ജോലിക്കാരും വിദ്യാര്‍ഥികളും കുട്ടികളും നോമ്പെടുക്കരുതെന്ന ഉത്തരവ് സര്‍ക്കാര്‍ വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒൗദ്യോഗികമായി യുക്തിവാദികളാണെന്ന് പറയുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈനയില്‍ കഴിഞ്ഞ വര്‍ഷങ്ങളിലും നോമ്പിന് നിരോധം ഏര്‍പ്പെടുത്തിയിരുന്നു.

ഒരു കോടിയിലധികം മുസ്ലിം ജനസംഖ്യയുള്ള ചൈനയിലെ ദീര്‍ഘകാലമായി പീഡനങ്ങളനുഭവിക്കുന്ന ഉയിഗൂര്‍ വംശജരുടെ പ്രദേശങ്ങളിലാണ് ഉത്തരവ് കൂടുതല്‍ ബാധിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. മേഖലയില്‍ ഹോട്ടലുകളും റെസ്റ്റാറന്‍റുകളും അടച്ചിടരുതെന്നും ഉത്തരവില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.