ഹബ്ള്‍ മോഡല്‍ ദൂരദര്‍ശിനി വിക്ഷേപിക്കും

ബെയ്ജിങ്: ബഹിരാകാശ ദൂരദര്‍ശിനിയായ ഹബ്ള്‍ ടെലിസ്കോപ്പിന് സമാനമായ പ്രപഞ്ച നിരീക്ഷണ സംവിധാനം ഒരുക്കാന്‍ ചൈന തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഹബ്ളിനേക്കാള്‍ 300 മടങ്ങ് വലുപ്പമുള്ളതും കൂടുതല്‍ ക്ഷമതയുള്ളതുമായ നിരീക്ഷണാലയമാണ് തങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങുന്നതെന്ന് ചൈനീസ് അക്കാദമി ഓഫ് സയന്‍സസ് വൃത്തങ്ങള്‍ പറഞ്ഞു.

വിവിധ രാജ്യങ്ങളുടെ കൂട്ടായ്മയിലൂടെ യാഥാര്‍ഥ്യമായ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍െറ (ഐ.എസ്.എസ്) മാതൃകയില്‍ മറ്റൊരു നിലയം സ്ഥാപിക്കുമെന്ന് നേരത്തേ ചൈന പ്രഖ്യാപിച്ചിരുന്നു. ഇതിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. 2020ഓടെ ചൈനയുടെ ബഹിരാകാശ നിലയം പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.