ദക്ഷിണ ചൈനാ കടല്‍; യു.എസ്-ചൈന വാഗ്വാദം രൂക്ഷം

ബെയ്ജിങ്: ദക്ഷിണ ചൈനാ കടലിലെ സൈനിക വിന്യാസത്തെ ചൊല്ലി യു.എസ്-ചൈന വാഗ്വാദം രൂക്ഷമായി. മംഗോളിയയില്‍ സന്ദര്‍ശനത്തിനത്തെിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയാണ് വാഗ്വാദത്തിന് തുടക്കം കുറിച്ചത്.
തര്‍ക്കപ്രദേശമായ ദക്ഷിണ ചൈനാ കടലില്‍ വ്യോമ പ്രതിരോധമേഖല സ്ഥാപിക്കാനുള്ള ചൈനയുടെ നടപടി മേഖലയെ അസ്ഥിരമാക്കുമെന്നും ചൈനയുടെ നീക്കം യു.എസ് പരിശോധിക്കുമെന്നായിരുന്നു ജോണ്‍ കെറിയുടെ പ്രസ്താവന. കടലിലെ തര്‍ക്കത്തില്‍ യു.എസ് ആരുടെയും പക്ഷം ചേരില്ല. മേഖലയെ ഏകപക്ഷീയമായി സൈനികവത്കരിക്കാന്‍ ഒരു രാജ്യവും തുനിയരുതെന്നും കെറി പറഞ്ഞു.

യു.എസിന്‍െറ പേര് പരാമര്‍ശിക്കാതെയായിരുന്നു ചൈനീസ് അഡ്മിറല്‍ സുന്‍ ജിയാങ്ക്വയുടെ പ്രതികരണം. ചില രാജ്യങ്ങള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി ദക്ഷിണ ചൈനാ കടലിലെ വിഷയങ്ങള്‍ ചൂടുപിടിപ്പിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്‍െറ പ്രതികരണം. ചില രാജ്യങ്ങള്‍ ഇപ്പോഴും ശീതയുദ്ധകാല മനോഭാവമാണ് വെച്ചുപുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുടെ നീക്കം അപ്രഖ്യാപിതനടപടികള്‍ക്ക് യു.എസിനെയും ഇതര രാജ്യങ്ങളെയും നിര്‍ബന്ധിതരാക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ആശ്ടണ്‍ കാര്‍ട്ടറും പറഞ്ഞിരുന്നു.
ദക്ഷിണ ചൈനാ കടലില്‍ ചൈനക്ക് പുറമെ ഫിലിപ്പീന്‍സ്, ബ്രൂണെ, മലേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളും അവകാശവാദമുന്നയിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.