ഖില്‍ജിക്ക് മക്കള്‍ 35; ലക്ഷ്യം 100

ഇസ് ലാമാബാദ്: പാകിസ്താനിലെ ക്വറ്റ സ്വദേശിയായ ജാന്‍ മുഹമ്മദ് ഖില്‍ജിക്ക് മക്കള്‍ 35 ആണ്. എങ്കിലും മക്കളുടെ എണ്ണത്തില്‍ 46കാരനായ ഖില്‍ജി തൃപ്തനല്ല. മൂന്ന് ഭാര്യയുള്ള ഖില്‍ജി നാലാമതൊരു ഭാര്യക്കുള്ള അന്വേഷണത്തിലാണ്. മറ്റൊന്നും കൊണ്ടല്ല, നൂറു മക്കളെങ്കിലും വേണമെന്നാണ് ഇയാളുടെ ആഗ്രഹം.

അനേകം കുട്ടികളെന്നത് തന്‍െറ മതപരമായ ബാധ്യതയെന്നാണ് ഖില്‍ജിയുടെ അഭിപ്രായം. അദ്ദേഹത്തിന്‍െറ മറ്റ് മൂന്ന് ഭാര്യമാരും പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്. ഇസ് ലാമിക ചടങ്ങുകള്‍  പിന്തുടരുന്ന പാകിസ്താനില്‍ നാലു ഭാര്യമാര്‍ അനുവദനീയമാണെങ്കിലും ആദ്യ ഭാര്യയുടെ അനുവാദവും മതസ്ഥാപനങ്ങളുടെ അനുമതിയും ആവശ്യമാണ്.

എന്നാല്‍ ബഹുഭാര്യത്വ സംവിധാനം കുടുംബ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നുണ്ടെന്നാണ് രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ദക്ഷിണേഷ്യയിലെ ജനന നിരക്കില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് പാകിസ്താന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.