തെഹ്റാന്‍: സിറിയന്‍ അതിര്‍ത്തിക്കടുത്ത് റഷ്യ വ്യോമാതിര്‍ത്തി ലംഘിച്ചതായി തുര്‍ക്കി ആരോപിച്ചു. കൈയേറ്റംതുടര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മുന്നറിയിപ്പുനല്‍കി. സംഭവത്തില്‍ റഷ്യന്‍ അംബാസഡറെ വിളിച്ചുവരുത്തി തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചു.
നിയമവിരുദ്ധമായി അതിര്‍ത്തിയിലേക്കുകടന്ന എസ്.യു 34 വിമാനത്തിന് ഇംഗ്ളീഷിലും റഷ്യനിലും നിരവധിതവണ മുന്നറിയിപ്പുനല്‍കിയെങ്കിലും അവഗണിക്കുകയായിരുന്നു. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് റഷ്യ പ്രതികരിച്ചു.
കഴിഞ്ഞ നവംബറില്‍ വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യന്‍ വിമാനം തുര്‍ക്കി വെടിവെച്ചിട്ടതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം താറുമാറായിരുന്നു.
തുടര്‍ന്ന് റഷ്യ തുര്‍ക്കിക്കെതിരെ സാമ്പത്തികഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും വിനോദസഞ്ചാരികള്‍ തുര്‍ക്കിയിലേക്ക് പോവുന്നത് വിലക്കുകയും ചെയ്തിരുന്നു.
ബന്ധം മെച്ചപ്പെടുത്തുന്നതിന് ഉര്‍ദുഗാന്‍ നിരന്തരം ശ്രമിച്ചെങ്കിലും വ്ളാദിമിര്‍ പുടിന്‍ തള്ളിക്കളഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.