പാകിസ്താന്‍ ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഇസ്ലാമാബാദ്:  തദ്ദേശീയമായി വികസിപ്പിച്ച   ക്രൂയിസ് മിസൈല്‍ പാകിസ്താന്‍ വിജയകരമായി പരീക്ഷിച്ചു. ചൊവ്വാഴ്ച്ചയാണ് 350 കി. മീ വരെ ദൂരം താണ്ടാന്‍ ശേഷിയുള്ള ഹാതിഫ്-എട്ട് എന്ന് പേരിട്ടിരിക്കുന്ന മിസൈല്‍ പാകിസ്താന്‍ പരീക്ഷിച്ചത്.  ഇത്തരത്തില്‍ ഏഴാമത്തെ മിസൈലാണ്  പാകിസ്താന്‍ പരീക്ഷിക്കുന്നത്. 2007ലായിരുന്നു ആദ്യപരീക്ഷണം.
മിസൈല്‍ സൂപ്പര്‍ സോണിക് വിഭാഗത്തില്‍ പെടുന്നതാണെന്നും റഡാറിനെ മറികടക്കാന്‍ കഴിയുമെന്നും ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്തു. കപ്പലുകള്‍, ബങ്കറുകള്‍ പാലം തുടങ്ങിയവയെല്ലാം ലക്ഷ്യം വെക്കാന്‍ ഇതിന് കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  
അതേസമയം മിസൈലിന്‍റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് അഭിനന്ദിച്ചു. മിസൈല്‍ പരീക്ഷണ വിജയം ഒരു നാഴികക്കല്ലാണെന്നും രാജ്യത്തിന്‍റെ സ്ഥിരതയും സമാധാനവും വര്‍ധിപ്പിക്കാന്‍ ഇത് കാരണമാവുമെന്നുമാണ് മിസൈല്‍ പദ്ധതിയുടെ ഡയറക്ടര്‍ ജനറല്‍ മസ്ഹര്‍ ജമീല്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.