സഹോദരങ്ങള്‍ വേണമെന്ന് ചൈനീസ് കുട്ടികള്‍

ബെയ്ജിങ്: ചൈനയിലെ ഒറ്റക്കുട്ടി നയം തിരുത്തിയ സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് ഭാവിപൗരന്മാര്‍. ദമ്പതികള്‍ക്ക് രണ്ടാമതൊരു കുട്ടികൂടിയാവാമെന്ന തീരുമാനത്തെ കുട്ടികള്‍ എങ്ങനെയാണ് സ്വീകരിക്കുക എന്നതില്‍ ആശങ്കയുണ്ടായിരുന്നു. ഗ്വാങ്ദോങ് പ്രവിശ്യയിലെ സ്കൂളില്‍ നടന്ന സര്‍വേയില്‍ അനിയത്തിയോ അനിയനോ ആയി രണ്ടാമതൊരു കൂട്ട് വരുന്നതില്‍ സന്തോഷമെന്ന് 134 കുട്ടികളില്‍ 71 പേരും പ്രതികരിച്ചു.

42 പേര്‍ സഹോദരങ്ങള്‍ വേണ്ടെന്നാണ് പ്രതികരിച്ചത്. പാരമ്പര്യസ്വത്ത് പങ്കുവെക്കേണ്ടിവരുമെന്നതിനാലാണ് കൂടുതല്‍ പേരും രണ്ടാമതൊരു കുട്ടിയെ എതിര്‍ത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.