ഇസ്ലാമാബാദ്: തീവ്രവാദത്തിനെതിരെ സൗദിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഇസ്ലാമിക സൈനിക സഖ്യത്തില്‍ ചേരുമെന്ന് പ്രഖ്യാപിച്ച പാകിസ്താന്‍ സൗദി അറേബ്യയിലോ മറ്റുരാജ്യങ്ങളിലോ നടക്കുന്ന യുദ്ധങ്ങള്‍ക്ക് സൈനികരെ അയക്കില്ളെന്ന് അറിയിച്ചു.
കരയുദ്ധത്തിനായി സൈനികരെ അയക്കണമെന്ന് സൗദി ആവശ്യപ്പെട്ടിട്ടില്ല. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ രഹസ്യവിവരങ്ങള്‍ സൗദിയുമായി പങ്കുവെക്കാന്‍ തയാറാണെന്ന് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് വ്യക്തമാക്കി. സഖ്യത്തില്‍ അംഗമാവുന്നത് സംബന്ധിച്ച് സൗദിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ചതായും അദ്ദേഹം സൂചിപ്പിച്ചു. സൗദി അറേബ്യ പാകിസ്താന്‍െറ ഏറ്റവും അടുത്ത സുഹൃദ്രാജ്യമാണ്. ഇരുരാജ്യങ്ങളും പ്രതിരോധമേഖലയില്‍ ഉള്‍പ്പെടെ സഹകരിക്കുന്നുണ്ട്. തീവ്രവാദത്തിനെതിരെയും ഒന്നിച്ചുനീങ്ങുന്നു. സൗദി-ഇറാന്‍ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് പാകിസ്താന്‍ ഇടപെടുമെന്നും അസീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.