താലിബാന്‍ നേതാക്കളുടെ പട്ടിക പാകിസ്താന്‍ കൈമാറും

കാബൂള്‍:  സമാധാനചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്‍െറ ഭാഗമായി പാകിസ്താനിലുള്ള താലിബാന്‍ നേതാക്കളുടെ പട്ടിക കൈമാറാന്‍ പാകിസ്താന്‍ തയാറായതായി അഫ്ഗാന്‍ അറിയിച്ചു. സമാധാന ചര്‍ച്ചകളുടെ രൂപരേഖ ചര്‍ച്ച ചെയ്യുന്നതിന് അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ചൈന, യു.എസ് എന്നിവരുടെ പ്രതിനിധികള്‍ തിങ്കളാഴ്ച ഇസ്ലാമാബാദില്‍ സമ്മേളിക്കുന്നുണ്ട്. സമ്മേളനത്തില്‍ താലിബാന്‍ പങ്കെടുക്കുന്നില്ല. അഫ്ഗാനിസ്താനുമായി ചര്‍ച്ചക്ക് തയാറുള്ള താലിബാന്‍ നേതാക്കളുടെയും അല്ലാത്തവരുടെയും വിവരങ്ങള്‍ പാകിസ്താന്‍ നല്‍കുന്ന പട്ടികയില്‍ ഉള്‍പ്പെടുമെന്ന് അഫ്ഗാനിസ്താന്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അബ്ദുല്ല അബ്ദുല്ലയുടെ ഒൗദ്യോഗിക വക്താവ് ജാവിദ് ഫൈസല്‍ പറഞ്ഞു. പെഷാവര്‍, കുവാത്ത എന്നിവിടങ്ങളിലെ താലിബാന്‍ നേതാക്കള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പിന്തുണ നിര്‍ത്തലാക്കാനും പാകിസ്താന്‍ സമ്മതിച്ചിട്ടുണ്ട്. തീവ്രവാദം ഉന്മൂലനം ചെയ്യുന്നതിന് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനും ഇരു രാഷ്ട്രങ്ങളും ധാരണയായിട്ടുണ്ട്. എന്നാല്‍, വിവരങ്ങളോട് പാകിസ്താന്‍ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അഫ്ഗാനിലെ താലിബാന് സാമ്പത്തികസഹായം നല്‍കുന്നുണ്ടെന്ന അമേരിക്കയുടെയും അഫ്ഗാന്‍െറയും ആരോപണം പാകിസ്താന്‍ നിരന്തരം തള്ളിയിരുന്നു. അമേരിക്ക തീവ്രവാദികളായി പ്രഖ്യാപിച്ച ഹഖാനി നേതൃത്വം നല്‍കുന്ന താലിബാന്‍ സംഘത്തിന് പാകിസ്താന്‍ നല്‍കുന്ന പിന്തുണയെ സി.ഐ.എ പരസ്യമായി അപലപിച്ചിരുന്നു.
താലിബാന്‍െറ മുന്‍ നേതാവ് മുല്ലാ മുഹമ്മദ് ഉമര്‍ പാകിസ്താനിലെ ആശുപത്രിയില്‍വെച്ചാണ് മരിച്ചതെന്ന അഫ്ഗാന്‍ ആരോപണത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷം നടന്ന സമാധാന ചര്‍ച്ചകളില്‍ നിന്ന് പാകിസ്താന്‍  പിന്മാറിയിരുന്നു. അഫ്ഗാനിസ്താനും പാകിസ്താനും രമ്യതയിലത്തൊതെ സമാധാന ചര്‍ച്ചകള്‍ എങ്ങുമത്തെുകയില്ളെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇരുരാജ്യങ്ങള്‍ക്കിടയിലെ അതിര്‍ത്തിയിലുള്ള താലിബാനെ സഹായിക്കുന്നെന്ന പരസ്പരാരോപണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കഴിഞ്ഞ കുറെ നാളുകളായി വഷളായിരുന്നു. കഴിഞ്ഞ മാസം ഇസ്ലാമാബാദില്‍ ചൈനയുടെയും അമേരിക്കയുടെയും പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അഫ്ഗാനിസ്താന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനി പങ്കെടുത്തിരുന്നു. അഫ്ഗാനിസ്താനും താലിബാനും തമ്മില്‍ ഒത്തുതീര്‍പ്പിലത്തെണമെന്ന് പ്രസ്തുത സമ്മേളനം ആഹ്വാനം ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.