സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം: 43 പേര്‍ കൊല്ലപ്പെട്ടു

ബൈറൂത്: സിറിയയില്‍ വീണ്ടും റഷ്യൻ വ്യോമാക്രമണം. സിവിലിയന്‍മാരടക്കം 43 പേര്‍ കൊല്ലപ്പെട്ടു. 150 പേര്‍ക്ക് പരിക്കേറ്റതാ‍യി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. സന്‍ആയില്‍ നിന്നും 290 കിലോമീറ്റര്‍ അകലെ മആറത്ത് അല്‍നുമാനിലാണ് റഷ്യ വ്യോമസേന ആക്രമണം നടത്തിയത്.

നുസ്റ ഫ്രന്‍റിന്‍റെ നിയന്ത്രണത്തിലുള്ള അല്‍നുമാൻ നഗരത്തിലെ കോടതിയും ജയിലും ലക്ഷ്യമാക്കിയായിരുന്നു റഷ്യൻ സൈനിക നടപടി. പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നുസ്റ ഫ്രന്‍റിന് ആധിപത്യമുള്ള മേഖലയാണിത്. കഴിഞ്ഞ സെപ്തംബര്‍ മുതലാണ് റഷ്യ സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയത്.

അതേസമയം, ലിബിയൻ അതിർത്തിയിൽ കുട്ടികളും സ്ത്രീകളും അടങ്ങുന്ന 40,000 പേർ ഭക്ഷണമോ വെള്ളമോ ഇല്ലാതെ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. ഇവർക്ക് ഭക്ഷണം എത്തിക്കാനുള്ള വേൾഡ് ഫുഡ് പ്രോഗ്രാമിന്‍റെ ശ്രമങ്ങൾ വിജയിച്ചിട്ടില്ല. നീക്കം തുടരുന്നതായി ഡബ്യൂ.എഫ്.പി അധികൃതർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.