ചൈന: ബെയ്ജിങ്ങിലെ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ 11 തൊഴിലാളികള്‍ മരിച്ചു. ഷാന്‍ക്സി പ്രവിശ്യയിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ലിയീജിയാമോ ഖനി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചപ്പോഴാണ് അപകടമുണ്ടായത്. അപകടസമയത്ത് 49 പേര്‍ ഖനിയിലുണ്ടായിരുന്നുവെന്നും 38 പേര്‍ രക്ഷപ്പെട്ടെന്നും ചൈനയുടെ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
അപകടകാരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ലോകത്തിലെ ഏറ്റവും അപകടനിലയിലുള്ള സ്ഥലങ്ങളുടെ പട്ടികയിലാണ് ചൈനയിലെ ഖനികള്‍.
സുരക്ഷാ നടപടികള്‍ രാജ്യത്ത് അടുത്തിടെയായി ഖനിമരണങ്ങളുടെ എണ്ണം കുറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.