സിറിയയില്‍ വീണ്ടും രാസായുധപ്രയോഗം

ബൈറൂത്: മാരക പ്രഹരശേഷിയുള്ള രാസായുധങ്ങള്‍ സിറിയയില്‍ വീണ്ടും ഉപയോഗിച്ചെന്ന് യു.എന്‍ രക്ഷാസേന. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടക്കുകയാണ്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ രക്തസാംപിള്‍ പരിശോധിച്ചാണ് സംഘം ഈ നിഗമനത്തിലത്തെിയത്.
സിറിയയില്‍ രാസായുധം ഉപയോഗിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ യു.എന്‍ അന്വേഷണസംഘത്തെ നിയമിച്ചിരുന്നു.
സിവിലിയന്മാര്‍ക്കു നേരെ ബശ്ശാര്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം സര്‍ക്കാര്‍ തള്ളിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.