ഇന്ത്യ–യു.എസ് സംയുക്ത നാവികാഭ്യാസത്തിനെതിരെ ചൈന

ബെയ്ജിങ്: ദക്ഷിണ ചൈനാകടലില്‍ ഇന്ത്യയും യു.എസും സംയുക്ത നാവികാഭ്യാസത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ചൈന രംഗത്തത്തെി. ‘രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മൂന്നാമതൊരു രാജ്യത്തിന്‍െറ നേരെയാവരുത്. ദക്ഷിണ ചൈന സമുദ്രത്തില്‍ സൈനിക സാന്നിധ്യം ശക്തമാക്കി ചൈനയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന നീക്കത്തില്‍നിന്നും പുറം രാജ്യങ്ങള്‍ പിന്‍വലിയണം’, ചൈനീസ് വിദേശകാര്യ വക്താവ് ഹോങ്ലീ പത്രക്കുറിപ്പില്‍ പറഞ്ഞു. സംയുക്ത നാവികാഭ്യാസം സംബന്ധിച്ച വാര്‍ത്തകള്‍ ഇന്ത്യയും യു.എസും നിഷേധിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.