ഇസ്ലാമാബാദ്: 97 തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി പാക്സൈന്യം അറിയിച്ചു. നിരവധി ആക്രമണങ്ങള്‍ നടത്തുകയും അമേരിക്കയിലെ 2001ലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണം ആസൂത്രണം ചെയ്ത അല്‍ഖാഇദ തലവന്‍ അഹ്മദ് ഉമര്‍ സഈദ് ശൈഖിനെ മോചിപ്പിക്കാനും ശ്രമിച്ചിരുന്നതായി സൈന്യം വ്യക്തമാക്കി. കൂടുതല്‍ അറസ്റ്റിനു സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. തീവ്രവാദ വേട്ടയുടെ ഭാഗമായി 2013 മുതല്‍ ബജ്വയിലും കറാച്ചിയിലും 1200 പേരെ അറസ്റ്റ് ചെയ്തു. 7000 റെയ്ഡുകള്‍ നടത്തി. മേഖലയില്‍ സമാധാനം കൈവരുന്നതുവരെ സൈനിക നീക്കം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.