ബൈറൂത്: സിറിയന്‍ സൈന്യം വടക്കന്‍ അലപ്പോയുടെ കൂടുതല്‍ മേഖലകള്‍ കീഴടക്കിയതായി റിപ്പോര്‍ട്ട്. നിരവധി പ്രദേശങ്ങള്‍ സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ട്. അലപ്പോയിലെ കഫീന്‍ ജില്ല സൈന്യത്തിന്‍െറ നിയന്ത്രണത്തിലായതായി പ്രാദേശിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇവിടെനിന്ന് ഭീകരരെ തുടച്ചുനീക്കിയതായും സൈന്യം അവകാശപ്പെട്ടു. സര്‍ക്കാറിന്‍െറ സൈനികനീക്കത്തില്‍ അലപ്പോയില്‍ ആയിരക്കണക്കിനുപേര്‍ അഭയാര്‍ഥികളായിട്ടുണ്ട്. ഇപ്പോഴത്തെ സൈനിക നടപടിയില്‍ മാത്രം 35,000ത്തോളം അഭയാര്‍ഥികള്‍ തങ്ങളുടെ അതിര്‍ത്തികളിലുണ്ടെന്നാണ് തുര്‍ക്കി അധികൃതര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.