സിറിയ: അമേരിക്ക-റഷ്യ ധാരണക്ക് വഴിതെളിയുന്നു

ജനീവ: സിറിയയിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് അമേരിക്കയും റഷ്യയും തുടക്കംകുറിച്ചതായി റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലത്തെുമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവും ഇതുസംബന്ധിച്ച് ജനീവയില്‍ കൂടിക്കാഴ്ച നടത്തി.

വെള്ളിയാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ മുന്നോട്ടുള്ള വഴിയെ സംബന്ധിച്ച് വ്യക്തത വന്നതായി കെറി മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍, ഫെബ്രുവരി മുതല്‍ ശക്തമായ യുദ്ധം അവസാനിപ്പിക്കുന്നതിന് എന്തെല്ലാം ആസൂത്രണങ്ങളാണ് നടത്തുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
സിറിയക്കാര്‍ക്ക് ഗുണകരമാകുന്ന കാര്യങ്ങള്‍ ചെയ്യാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കരാറിനുവേണ്ടി ഒരു കരാര്‍ ഞങ്ങളുടെ ലക്ഷ്യമല്ല. മേഖലയെ കൂടുതല്‍ സുരക്ഷിതവും സ്ഥിരതയുള്ളതുമാക്കാനാണ് ആഗ്രഹിക്കുന്നത്. അങ്ങനെയൊരു രാഷ്ട്രീയ പരിഹാരത്തിനാണ് ജനീവയിലെ കൂടിക്കാഴ്ച -കെറി പറഞ്ഞു. എന്നാല്‍, സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ ഭാവി സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ല. അക്രമം അവസാനിപ്പിച്ച് രാഷ്ട്രീയ മാറ്റത്തിന് ധാരണയിലാകാനാണ് ചര്‍ച്ചകള്‍ നടന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.