യു.എന്‍ വിടുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്‍റിന്‍െറ വെല്ലുവിളി

മനില: ഐക്യരാഷ്ട്ര സഭയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്നും പകരം മറ്റൊരു സംഘടനയുണ്ടാക്കുമെന്നും ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റൊഡ്രിഗോ ദുതേര്‍തെയുടെ വെല്ലുവിളി. രാജ്യത്ത് മയക്കുമരുന്ന് വേട്ടയുടെ മറവില്‍ നടക്കുന്ന കൊലപാതകങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടതാണ് ദുതേര്‍തെയെ ചൊടിപ്പിച്ചത്. കൊലപാതകങ്ങള്‍ക്ക് ഉത്തരവാദി പൊലീസല്ളെന്നും വേണമെങ്കില്‍ യു.എന്നിന് ഇക്കാര്യത്തില്‍ അന്വേഷിക്കാമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മയക്കുമരുന്ന് മാഫിയമൂലം കൊല്ലപ്പെട്ട നിരപരാധികളുടെ എണ്ണമാണ് എടുക്കേണ്ടതെന്നും പൊലീസിനാല്‍ കൊല്ലപ്പെട്ടവരുടേതല്ളെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് മാഫിയയെ തുടച്ചുനീക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ദുതേര്‍തെ വിജയിച്ചത്. പിന്നീട് രാജ്യത്ത് വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും മാഫിയാംഗങ്ങളെയും വേട്ടയാടുകയാണ്. ഇതിനകം ആയിരത്തോളം പേര്‍ ഇതില്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. മനുഷ്യാവകാശ സംഘടനകളടക്കം ഇതിനെതിരെ രംഗത്തുവന്നതിനെ തുടര്‍ന്നാണ് ഐക്യരാഷ്ട്ര സഭ വേട്ട അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.