​ൈചനയിൽ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വിലങ്ങിടുന്നു

ബെയ്ജിങ്: പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിനും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും അപ്രിയമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ചൈന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വിലങ്ങിടുന്നു. മാധ്യമങ്ങള്‍ വാര്‍ത്തയുടെ ആധികാരികതയും വാര്‍ത്താ ഉറവിടങ്ങളുടെ സത്യസന്ധതയും ഉറപ്പുവരുത്തണമെന്നും 24 മണിക്കൂറും പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് പുതിയ നിയമം കൊണ്ടുവന്നതായി ചൈനീസ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 60 മാധ്യമ പ്രതിനിധികളെയും മാധ്യമ നിരീക്ഷകരെയും വിളിച്ചുചേര്‍ത്ത് സൈബര്‍ സ്പേസ് അഡ്മിനിസ്ട്രേഷന്‍ ഓഫ് ചൈന നടത്തിയ യോഗത്തിലാണ് പുതിയ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഭരണകൂടത്തിനുമെതിരായ വിവാദങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യമാണ് മാധ്യമങ്ങള്‍ക്ക് സെന്‍സറിങ് ഏര്‍പ്പെടുത്തുന്നതിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി വാര്‍ഷികത്തില്‍ ഷി ജിന്‍പിങ് ‘പ്രധാനപ്പെട്ട പ്രസംഗം നടത്തി’യെന്നതിന് പകരം ‘രോഷാകുലമായി സംസാരിച്ചു’വെന്ന് തെറ്റായി അച്ചടിച്ചതിനെ തുടര്‍ന്ന് ടെന്‍സെന്‍റ് എന്ന വെബ്സൈറ്റ് എഡിറ്ററെ പുറത്താക്കിയിരുന്നു.
നേരത്തേ ഫെബ്രുവരിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് വിധേയത്വം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ചൈനീസ് നേതാക്കള്‍ പ്രമുഖ മാധ്യമങ്ങളുടെ ആസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.