ഇന്ത്യന്‍ ബാലന്‍ ഗൂഗ്ള്‍ ശാസ്ത്ര പ്രദര്‍ശന ഫൈനലില്‍

റിയാദ്: ആറാമത് ഗൂഗ്ള്‍ ശാസ്ത്ര പ്രദര്‍ശന മത്സരത്തിന്‍െറ ഫൈനലില്‍ ഇന്ത്യന്‍ ബാലനും. സൗദി അറേബ്യയിലെ റിയാദില്‍ അല്‍ യാസ്മിന്‍ ഇന്‍റര്‍നാഷനല്‍ സ്കൂളിലെ 11ാം ക്ളാസ് വിദ്യാര്‍ഥിയായ സൈന്‍ അഹ്മദ് സംദാനിയാണ് ലോകത്തെങ്ങുമുള്ള വിദ്യാര്‍ഥികള്‍ക്കിടയില്‍നിന്ന് തെരഞ്ഞെടുത്ത 16 പേരില്‍ ഒരാളായിരിക്കുന്നത്.

ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് സഹായകമാവുന്ന സംവിധാനം രൂപകല്‍പന ചെയ്താണ് സൈന്‍ അഹ്മദ് ഫൈനലില്‍ ഇടംപിടിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് കാലിഫോര്‍ണിയയിലാണ് ഫൈനല്‍ നടക്കുക. 50,000 ഡോളറിന്‍െറ സ്കോളര്‍ഷിപ്പാണ് ഫൈനലിലെ ജേതാവിനെ കാത്തിരിക്കുന്നത്.

പിതാവ് സുബൈര്‍ അഹ്മദ് റിയാദിലെ നമ്മ കാര്‍ഗോ സര്‍വിസില്‍ പ്രോജക്ട് മാനേജറാണ്. സൈനിനൊപ്പം സുബൈര്‍ അഹ്മദും കാലിഫോര്‍ണിയയിലേക്ക് പോകുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.