ഇറാന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്: രണ്ടാംഘട്ടത്തിലും റൂഹാനിസഖ്യം

തെഹ്റാന്‍: രണ്ടാംഘട്ട ഇറാന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും പ്രസിഡന്‍റ് ഹസന്‍ റൂഹാനിയുടെ സഖ്യം വിജയം ആവര്‍ത്തിച്ചു.
ഫലം പ്രഖ്യാപിച്ച 68 സീറ്റുകളില്‍ 33 എണ്ണം പരിഷ്കരണവാദികള്‍ സ്വന്തമാക്കി. പാരമ്പര്യവാദികള്‍ക്ക് 23 സീറ്റുകളാണ് ലഭിച്ചത്. 14 സീറ്റുകള്‍ സ്വതന്ത്രര്‍ നേടി. ഫലം ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ 290 പാര്‍ലമെന്‍റ് സീറ്റുകളില്‍ 128 എണ്ണം റൂഹാനി സഖ്യം നേടി. ഭൂരിപക്ഷം തികക്കാന്‍ 18 സീറ്റുകള്‍കൂടി വേണമെന്നിരിക്കെ, സ്വതന്ത്രരിലാണ് സഖ്യത്തിന്‍െറ പ്രതീക്ഷ.
പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതാപ്രതിനിധികളുടെ എണ്ണത്തിലും ഇക്കുറി വര്‍ധനവുണ്ട്. എട്ടു വനിതകളുടെ സ്ഥാനത്ത് 17 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
വെള്ളിയാഴ്ച നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 1.7 കോടി ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.