ചികിത്സക്കായി നൂറിലധികം പേരെ മോചിപ്പിച്ചു

ബൈറൂത്: സിറിയയില്‍ ഭരണകൂടവും വിമതരും  തമ്മില്‍ നടക്കുന്ന ആക്രമണത്തില്‍ പരിക്കേറ്റവരെയും അവരുടെ കുടുംബങ്ങളെയും സിറിയന്‍ നഗരങ്ങളില്‍ നിന്നും മോചിപ്പിച്ചു. സിറിയന്‍ അറബ് റെഡ് ക്രസന്‍റുമായി സഹകരിച്ച് മാറ്റിപ്പാര്‍പ്പിച്ചവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കുമെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറഞ്ഞു. ഡമസ്കസിലെ വിമതരുടെ ശക്തികേന്ദ്രങ്ങളായ വടക്കു പടിഞ്ഞാറന്‍ ഗ്രാമങ്ങളായ മദയായ, സബദാനിയ, അലപ്പോയിലെ തെക്കു പടിഞ്ഞാറന്‍ നഗരങ്ങളായ ഫുആ, കഫ്രായ എന്നിവിടങ്ങളില്‍ നിന്നാണ് ആളുകളെ മോചിപ്പിച്ചത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.